അപ്പുവേട്ടൻ ഹാട്ട്രിക്ക്, ലൂണക്ക്‌ ഇരട്ട ഗോൾ, സന്നാഹ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ തകർപ്പൻ വിജയം..

അപ്പുവേട്ടൻ ഹാട്ട്രിക്ക്, ലൂണക്ക്‌ ഇരട്ട ഗോൾ, സന്നാഹ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ തകർപ്പൻ വിജയം..

അപ്പുവേട്ടൻ ഹാട്ട്രിക്ക്, ലൂണക്ക്‌ ഇരട്ട ഗോൾ, സന്നാഹ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ തകർപ്പൻ വിജയം..
(PIC credit :keralablasters )

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മെയിൻ ടീമും റിസേർവ് ടീമും തമ്മിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിന് വിജയം. കരൺജിത്ത്,ജെസ്സൽ, നിഷു, ലെസ്‌കോ, വിക്ടർ,പൂട്ടിയ, ഇവാൻ,സൗരവ്, ലൂണ, ബ്രയസ്, അപോസ്‌റ്റോലാസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളത്തിൽ ഇറങ്ങിയത്. പനമ്പള്ളി നഗറിലായിരുന്നു മത്സരം.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലൂണയിലൂടെ ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീം ഗോൾ നേടി. അപോസ്‌റ്റോലോസ് ലീഡ് രണ്ടായി ഉയർത്തി. അപോസ്‌റ്റോലോസ് തന്നെ മൂന്നാമത്തെ ഗോൾ നേടി റിസർവ് ടീമിനെ ഒന്ന് കൂടെ പ്രതിരോധത്തിലാക്കി.

പക്ഷെ വിട്ടു കൊടുക്കാൻ റിസേർവ് ടീം ഒരുക്കാമായിരുന്നില്ല. ജാസിമിലൂടെ റിസേർവ് ടീം ഒരു ഗോൾ തിരിച്ചടിച്ചു.ബ്ലാസ്റ്റേഴ്‌സിന്റെ നാലാമത്തെ ഗോൾ നേടി അപോസ്‌റ്റോലോസ് തന്റെ ഹാട്ട്രിക്ക് തികച്ചു.ബ്രയസ് ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് വീണ്ടും ഉയർത്തി.ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ ആറാം ഗോൾ നേടി.ബിദ്യ ബ്ലാസ്റ്റേഴ്‌സിന്റെ ഏഴാം ഗോൾ സ്വന്തമാക്കി.ഒടുവിൽ റിസേർവ് ടീമിന്റെ നെഞ്ചിലേക്ക് അവസാന ആണി അടിച്ചു ബ്ലാസ്റ്റേഴ്‌സിന്റെ എട്ടാം ഗോൾ ബിദ്യ സ്വന്തമാക്കി.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here